03:54am 08 November 2026
NEWS
ദേ കൊച്ചിയാണ് വീണ്ടും താരം !
ലഹരിക്കെതിരെ വലവീശൽ വീണ്ടും...

02/03/2025  12:39 PM IST
News Bureau
എന്താ ഇങ്ങിനെ ?
HIGHLIGHTS

സംസ്ഥാനത്ത് അടുത്തിടെയായി ആവര്‍ത്തിക്കുന്ന കൊലപാതകങ്ങൾക്കും ഇതര അക്രമസംഭവങ്ങൾക്കും പിന്നിൽ... 

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും പൊലീസ് റഡാറിൽ. സംസ്ഥാനത്ത് സ്കൂൾവിദ്യാര്‍ത്ഥികൾക്കിടയിൽ ലഹരിഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമ, സീരിയൽ താരങ്ങൾക്കും ഡി.ജെ. സംഘങ്ങൾക്കും രാസലഹരി എത്തിക്കുന്ന സംഘങ്ങൾ തന്നെയാണ് സ്കൂൾകോളേജ് പരിസരങ്ങളിലും ലഹരി എത്തിക്കുന്നത് എന്നാണ് ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നത്. മേഖല തിരിച്ചാണ് ഏജന്റുമാരുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതത്രേ. 
          സംസ്ഥാനത്ത് അടുത്തിടെയായി ആവര്‍ത്തിക്കുന്ന കൊലപാതകങ്ങൾക്കും ഇതര അക്രമസംഭവങ്ങൾക്കും പിന്നിൽ ലഹരിക്ക് വലിയ സ്വാധീനമുണ്ട് എന്നും പൊലീസ് ഉന്നതര്‍ പറയുന്നു. കഴിഞ്ഞദിവസം, ബംഗളൂരുവിൽ നിന്നും കോഴിക്കോടേയ്ക്ക് വന്ന അന്തര്‍സംസ്ഥാന ലക്ഷ്വറി ബസിലെ ജീവനക്കാര്‍ ലഹരിവസ്തുക്കൾ കൊണ്ടുവന്നത് പിടിക്കപ്പെട്ടിരുന്നു. ഇവര്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ കാരിയര്‍മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊച്ചിയിലേക്ക് നീളുന്നത്.   

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img